
ഭാവി വരനെക്കുറിച്ചുളള ഓരോ പെൺകുട്ടിയുടെയും സ്വപ്നങ്ങൾ പലതായിരിക്കും. ചിലർ പങ്കാളി നല്ല സ്വഭാവത്തിന് ഉടമയായിരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ മറ്റുചിലർ പങ്കാളി സുന്ദരനായിരിക്കണമെന്നും മികച്ച ജീവിത നിലവാരവും വിദ്യാഭ്യാസവും ഉളള വ്യക്തിയായിരിക്കണമെന്നും വാശിപിടിക്കാറുണ്ട്. ഭാവി വധുവിനെക്കുറിച്ചുളള യുവാക്കളുടെ സങ്കൽപ്പങ്ങളും സമാനമായിരിക്കും.
അടുത്തിടെ സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെട്ട 37കാരിയുടെ വാട്സ്ആപ്പ് ചാറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. യുവതി തന്റെ ഭാവി വരനെക്കുറിച്ചുളള സങ്കൽപ്പങ്ങളാണ് ചാറ്റിൽ പറഞ്ഞിരിക്കുന്നത്. പോസ്റ്റിന് ഇതിനകം തന്നെ വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വരനെക്കുറിച്ചുളള യുവതിയുടെ സങ്കൽപ്പങ്ങൾ ഇതൊക്കെയാണ്.
യുവതിയുടെ കുടുംബത്തിന് പ്രതിമാസം നാല് ലക്ഷം രൂപയുടെ വരുമാനമുണ്ട്. അതിനാൽ തന്നെ പങ്കാളിയുടെ പ്രതിവർഷ വരുമാനം കുറഞ്ഞത് ഒരു കോടി രൂപയെങ്കിലുമാകണമെന്ന് യുവതി പറയുന്നു. ഭർത്താവിന് എംബിബിഎസ് പോലുളള ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും സ്വന്തമായി സ്ഥാപനങ്ങളും ഉണ്ടായിരിക്കണം. മുംബയ് നഗരത്തിൽ സ്വന്തമായി ഒരു വീടുണ്ടായിരിക്കണം. ഇത് പങ്കാളിയുടെ ആദ്യവിവാഹമായിരിക്കണം. കൂടാതെ കാനഡ പോലുളള യൂറോപ്യൻ രാജ്യങ്ങളിൽ കുടുംബമായി താമസിക്കാൻ താൽപര്യം ഉണ്ടായിരിക്കണം.
Expectation of groom by a 37 year old female earning 4,00,000 per year, translated from Marathi. This is next level delusion. pic.twitter.com/0ohyDboqpd
— Ambar (@Ambar_SIFF_MRA) April 2, 2024
പോസ്റ്റിന് യുവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ തരത്തിലുളള പ്രതികരണങ്ങൾ ഉണ്ടാകുന്നുണ്ട്. ഭാവി പങ്കാളിക്കുണ്ടാകേണ്ട ഗുണങ്ങൾ പങ്കുവയ്ക്കാൻ ഏതൊരാൾക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഒരാൾ പ്രതികരിച്ചു. അതേസമയം, ഈ ആവശ്യങ്ങൾ കുറച്ച് കൂടുതൽ അല്ലേയെന്നും മറ്റൊരാൾ പ്രതികരിച്ചു.