
ചില വസ്‌തുക്കൾ നമ്മൾ മറ്റുള്ളവർക്ക് കൈമാറാൻ പാടില്ലെന്നാണ് വിശ്വാസം. ഇങ്ങനെയുള്ള സാധനങ്ങൾ കൈമാറിക്കഴിഞ്ഞാൽ ആ ബന്ധം തന്നെ നശിച്ചുപോകുമെന്നാണ് പറയുന്നത്. അബദ്ധത്തിൽപ്പോലും മറ്റുള്ളവർക്ക് കൈമാറാൻ പാടില്ലാത്ത വസ്‌തുക്കളെക്കുറിച്ചും ചെടികളെക്കുറിച്ചും അറിയാം.
1. ഉപ്പ്: കാലാകാലങ്ങളായി മുതിർന്നവർ പറയാറുള്ള കാര്യമാണ് ഉപ്പ് കൈമാറാൻ പാടില്ല എന്നത്. ഒരാളിൽ നിന്ന് ഉപ്പ് വാങ്ങിക്കഴിഞ്ഞാൽ അവർ ചെയ്‌ത ദുഷ്ഫലങ്ങളെല്ലാം നമ്മൾ ഏറ്റവുവാങ്ങുന്നു എന്നാണർത്ഥം. അതിനാൽ ആരെങ്കിലും ഉപ്പ് തന്നാൽ അവ നേരിട്ട് സ്വീകരിക്കാൻ പാടില്ല. നിലത്തോ മേശയിലോ വച്ചശേഷം എടുക്കാവുന്നതാണ്.
2. കത്തി: ആവശ്യത്തിലധികം കത്തി ഒരു വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. അങ്ങനെ ചെയ്‌താൽ ആ വീട്ടിൽ വഴക്കും സ്വരച്ചേർച്ചയില്ലായ്‌മയും ഉണ്ടാകും. അതുപോലെ ആർക്കും നേരിട്ട് കത്തി കൈമാറാൻ പാടില്ല. ഇത് ബന്ധങ്ങളിൽ വിള്ളലുണ്ടാകാൻ കാരണമാകും എന്നാണ് വിശ്വാസം. കത്തി മാത്രമല്ല ചിരവ, ബ്ലയിഡ് തുടങ്ങി മൂച്ചയുള്ള ഒരു വസ്‌തുവും കൈമാറാൻ പാടില്ല.
3. എള്ള്: കറുത്ത എള്ളും വെളുത്ത എള്ളും കൈമാറാൻ പാടില്ല. ഏറ്റുവാങ്ങുന്ന വ്യക്തിക്കും അവരുടെ കുടുംബത്തിനും ഇത് ദോഷമാണ്. എള്ള് തന്നവർ ചെയ്‌ത എല്ലാ പാപങ്ങളും നിങ്ങളുടെ മേൽ വന്നുചേരും.
4. എണ്ണ: എണ്ണ നേരിട്ട് നൽകിയാൽ നമ്മുടെ സൗഭാഗ്യങ്ങളെല്ലാം അവർക്ക് നൽകുന്നു എന്നാണ് അർത്ഥം. അതിനാൽ, എണ്ണ ഒരു പാത്രത്തിലാക്കി നിലത്തുവച്ച ശേഷം ആവശ്യക്കാരോട് എടുക്കാൻ പറയുക.