
കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന് തിരഞ്ഞെടുപ്പിന് കെട്ടിവയ്ക്കാനുള്ള തുക തിരുവിതാംകൂർ ദേവസ്വം എംപ്ളോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരിയും ജനറൽ സെക്രട്ടറി എസ്.ലാലുവും ചേർന്ന് കൈമാറി. വർക്കിംഗ് പ്രസിഡന്റ് അനിൽകുമാർ തെക്കുംഭാഗം, മനോജ് തറമേൽ, ജയശ്രീ, പ്രസാദ് തമ്പി, കൃഷ്ണകുമാർ, അജയകുമാർ, യൂണിയൻ രക്ഷാധികാരി ഗോവിന്ദൻ നമ്പൂതിരി, ചവറ രാജശേഖരൻ, ആർ.എസ്.പി നേതാക്കളായ കെ.ജയകുമാർ, പി.ജി.പ്രസന്നകുമാർ, ഇടവനശേരി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.