sara-george-muthoot

ചരിത്രത്തിലാദ്യമായി ഫോബ്‌സിന്റെ ആഗോള ധനാഡ്യരുടെ പട്ടികയിൽ മലയാളി വനിത ഇടംനേടി. സാറ ജോർജ് മുത്തൂറ്റ് (63) ആണ് ഈ നേട്ടത്തിന് ഉടമയായത്. 150 കോടി ഡോളറിന്റെ ആസ്തിയുമായാണ് മുത്തൂറ്റ് ഫിനാൻസിന്റെ മുൻചെയർമാനായിരുന്ന എം. ജി ജോർജിന്റെ ഭാര്യ സാറ ജോർജി​ന്റെ നേട്ടം. ആഗോള തലത്തിലെ പട്ടികയിൽ സാറ ജോർജിന്റെ സ്ഥാനം 2287 ആണ്. എം.ജി ജോർജ് 2021ൽ അന്തരിച്ചിരുന്നു.

ഇത്തവണത്തെ ഫോബ്സ് പട്ടികയിൽ 14 മലയാളികളാണുള്ളത്. ലുലു ഗ്രൂപ്പിന്റെ എം. എ യൂസഫലിയാണ് മലയാളികളിൽ ഏറ്റവും വലിയ സമ്പന്നൻ. 750 കോടി ഡോളർ ആസ്തിയുമായി ഇത്തവണ യൂസഫലിയുടെ സ്ഥാനം 344ാം സ്ഥാനത്തേക്ക് ഉയർന്നു.

ജോയ് ആലുക്കാസ്, ഷംഷീർ വയലിൽ, രവി പിള്ള, സണ്ണി വർക്കി, ടി.എസ് കല്യാണരാമൻ, എസ്. ഡി ഷിബുലാൽ, എസ്. ഗോപാലകൃഷ്ണൻ, ജോർജ് അലക്സാണ്ടർ മുത്തൂറ്റ്, ജോർജ് ജേക്കബ് മുത്തൂറ്റ്, ജോർജ് തോമസ് മുത്തൂറ്റ്, കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി, പി.എൻ.സി മേനോൻ എന്നിരാണ് പട്ടികയിൽ ഇടം നേടിയ മറ്റ് മലയാളി വ്യവസായികൾ.ആഗോളതലത്തിൽ ബർണാഡ് അർനാൾട്ടും ഇന്ത്യയ്ക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിയും ആദ്യ സ്ഥാനങ്ങളി​ലുണ്ട്.