food

ഹോട്ട് സ്‌പൈസി ആന്റ് ജ്യൂസി ബാ‌ർബിക്യൂ മിക്ക നോൺ വെജ് ഫുഡ്ഡികളുടെയും ഇഷ്ടവിഭവമാണ്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ മിക്കവാറും പേരും തിരഞ്ഞെടുക്കുന്നത് ബാർബിക്യൂ ചിക്കനായിരിക്കും. പൊറോട്ട, ചപ്പാത്തി എന്നിവയോടൊപ്പം ബെസ്റ്റ് കോംബിനേഷനാണ് ഇത് അല്ലേ? എന്നാൽ ചിക്കന് പകരം മുരിങ്ങാക്കോലിട്ട് ബാർബിക്യൂ ഉണ്ടാക്കിയാലോ?

'കൺട്രി ഫുഡ് കുക്കിംഗ്' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിലാണ് ഒരു വയോധിക മുരിങ്ങാക്കോൽകൊണ്ട് ബാർബിക്യൂ ഉണ്ടാക്കുന്ന ദൃശ്യങ്ങളുള്ളത്. പരമ്പരാഗത രീതിയിൽ തറയിൽ കുഴികുത്തി ഉണ്ടാക്കിയിരിക്കുന്ന അടുപ്പിലാണ് മുരിങ്ങാക്കോൽ ബാർബിക്യൂ തയ്യാറാക്കുന്നത്.

നല്ല പച്ചനിറത്തിലെ മുരിങ്ങാക്കോലുകൾ കഷ്ണങ്ങളാക്കാതെ അതേപ്പടി അടുപ്പിന് മുകളിലായിവച്ച് ചുട്ടെടുക്കുന്നു. ശേഷം മുരിങ്ങാക്കോലുകൾ കരികളഞ്ഞ് കഴുകിയെടുത്തതിനുശേഷം അകത്തെ പൾപ്പ് എടുത്ത് മാറ്റിവയ്ക്കുന്നു. തുടർന്ന് ഒരു ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ അൽപ്പം കടുക്, ഉഴുന്ന്, പച്ചമുളക് അരിഞ്ഞത്, സവാള അരിഞ്ഞത്, തക്കാളി അരിഞ്ഞത്, മുളക് പൊടി, ഉപ്പ് എന്നിവയിട്ട് വഴറ്റിയതിനുശേഷം ഇതിൽ നേരത്തെ മാറ്റിവച്ച മുരിങ്ങാക്കോൽ പൾപ്പും ചേർക്കുന്നു. എല്ലാം നന്നായി വഴറ്റിയതിനുശേഷം രണ്ടുമൂന്ന് മിനിട്ട് വേകാൻ വയ്ക്കുന്നു. നല്ല രുചിയേറിയ മുരിങ്ങാക്കോൽ ബാർബിക്യൂ തയ്യാറായിക്കഴിഞ്ഞു.

വിമർശനങ്ങൾക്ക് പകരം വയോധികയുടെ പാചകത്തെ ഏറെപ്പേരും അഭിനന്ദിക്കുകയാണ് ചെയ്തത്. പോഷകങ്ങളാൽ നിറഞ്ഞ വിഭവമെന്നും, വയോധികയ്ക്ക് സല്യൂട്ട് നൽകുന്നുവെന്നും ചിലർ കുറിച്ചു. ഇത്തരം ആളുകളെ രാജ്യം അഭിനന്ദിക്കേണ്ടതുണ്ടെന്ന് മറ്റുചിലർ കമന്റ് ചെയ്തു.

View this post on Instagram

A post shared by Eswari S (@countryfoodcooking)