
കായ് ഫലം തരുന്ന ഏതൊരു സസ്യവും വീടിന് ചുറ്റും വളർത്താം. ഫലവർഗങ്ങൾ മാതാവിന് തുല്യമാണെന്നാണ് വിശ്വാസം. എന്നാൽ വാസ്തുശാസ്ത്രത്തിൽ വൃക്ഷസ്ഥിതിയെ കുറിച്ച് പറയുന്നുണ്ട്. അതിൽ വീടിന്റെ കിഴക്ക് ഭാഗത്ത് ഇലഞ്ഞിയും, പേരാലും നടുന്നതാണ് ഉത്തമം.
തെക്ക് അത്തിയും പുളിയും നടാം. പടിഞ്ഞാറ് അരയാലും ഏഴിലം പാലയും, വടക്ക് ഇഞ്ചിയും നാഗമരവും നട്ടുപിടിപ്പിക്കാവുന്നതാണ്. എന്നാൽ ഇവയൊന്നും തന്നെ വീടിനോട് ചേർത്ത് നട്ടുപിടിപ്പിക്കരുത്.
തെങ്ങ്, കമുക്, മുല്ല, വെറ്റില, കടുക്ക, കൂവളം, കൊന്ന, നെല്ലി, ദേവദാരം, അശോകം, ചന്ദനം, പുന്ന, വേങ്ങ, ചെമ്പകം, കരിങ്ങാലി, വാഴ എന്നിവ വീടിന്റെ ഏതുഭാഗത്തും നടാവുന്നതാണ്.
കാഞ്ഞിരം, താന്നി, നറുവരി, ഉകമരം, കള്ളിപ്പാല, വേപ്പ് എന്നിവ ഗൃഹത്തിന്റെ അരികിലായി വച്ചുപിടിപ്പിക്കാൻ പാടുള്ളതല്ല.