cristiano

ലുബ്ലിയാന : പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്ളൊവേനിയയുമായി സൗഹൃദ മത്സരം കളിക്കാനെത്തിയപ്പോൾ കിട‌ന്നുറങ്ങിയ ബെഡ് ലേലത്തിന് വച്ച് സ്ളൊവേനിയയിലെ പ്രമുഖ ഹോട്ടൽഗ്രൂപ്പായ ഗ്രാൻഡ് പ്ളാസ. 5.25 ലക്ഷം രൂപ അടിസ്ഥാന വിലയിട്ടാണ് കിടക്ക ലേലം നടത്തുന്നത്.ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് തുക ശേഖരിക്കാനാണ് ലേലം. മത്സരത്തിൽ പോർച്ചുഗൽ തോറ്റിരുന്നു.