
പാരീസ് : സെമിഫൈനലിൽ സൂപ്പർ താരം കിലിയൻ എംബാപ്പെ നേടിയ ഒരു ഗോളിന് സ്റ്റേഡ് റെനയ്സിനെ കീഴടക്കി പാരീസ് സെന്റ് ജെർമ്മയ്ൻ ഫ്രഞ്ച് ക്ളബ് ഫുട്ബാളിന്റെ ഫൈനലിലെത്തി. മത്സരത്തിന്റെ 40-ാം മിനിട്ടിലായിരുന്നു എംബാപ്പെയുടെ ഗോൾ. 14 തവണ ഫ്രഞ്ച് കപ്പ് നേടിയ ക്ളബാണ് പി.എസ്.ജി.