rupee

കൊച്ചി: എണ്ണ കമ്പനികളും ഇറക്കുമതിക്കാരും ഡോളർ വാങ്ങിക്കൂട്ടിയതോടെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 83.43ൽ അവസാനിച്ചു. ഡോളറിനെതിരെ കനത്ത വില്പന സമ്മർദ്ദം നേരിട്ടുവെങ്കിലും പൊതു മേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വിപണിയിൽ ഇടപെട്ടാണ് രൂപയുടെ കനത്ത തകർച്ച ഒഴിവാക്കിയത്. ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമാകുന്നതിനാൽ ക്രൂഡോയിൽ വില കുതിച്ചുയരുന്നതാണ് രൂപയ്ക്കും തിരിച്ചടി സൃഷ്ടിച്ചത്.