
കൊച്ചി: സിനിമാതാരം മീരാ ജാസ്‌മിന്റെ പിതാവ് പത്തനംതിട്ട ഇലന്തൂർ താഴയിൽ പുത്തൻവീട്ടിൽ ജോസഫ് ഫിലിപ്പ് (83) നിര്യാതനായി. മുംബയിൽ ദീർഘകാലം കോൺട്രാക്ടറായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കടവന്ത്ര വികാസ് നഗറിലെ വീട്ടിൽ ശുശ്രൂഷകൾക്കുശേഷം ഞായറാഴ്ച വൈകിട്ട് നാലിന് ഇലന്തൂർ മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.
ഭാര്യ: എടത്വ കടമാട്ട് ഏലിയാമ്മ ജോസഫ്. മറ്റുമക്കൾ: ജോമോൻ, ജെനി സൂസൻ, സാറ റോബിൻ, ജോർജി ജോസഫ്. മരുമക്കൾ: രഞ്ജിത്ത് ജോസ്, ഡോ. റോബിൻ ജോർജ്.