s

ലക്നൗ: ഹേമമാലിനിക്കെതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലയ്‌ക്കെതിരെ വ്യാപക വിമർശനം. വിഷയത്തിൽ ഇടപെട്ട ഹരിയാന വനിത കമ്മിഷൻ രൺദീപ് സിംഗ് സുർജേവാലയ്‌ക്ക് നോട്ടീസ് അയച്ചു. 9ന് ഹാജരാകാനാണ് നിർദ്ദേശം. സ്ത്രീശക്തിയെ അപമാനിക്കുകയെന്നത് മാത്രമാണ് കോൺ​ഗ്രസ് നേതാക്കളുടെ വ്യക്തിത്വമെന്ന് ബി.ജെ.പിയുടെ ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു.

സ്ത്രീകളെ എങ്ങനെ ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് കോൺ​ഗ്രസ് പഠിക്കണമെന്ന് ഹേമമാലിനി മറുപടി നൽകി. ജനശ്രദ്ധ ലഭിക്കാനാണ് കോൺ​ഗ്രസ് നേതാക്കളുടെ ശ്രമം. അതിനായി അവർ ജനപ്രീതിയുള്ള ആളുകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു അവർ.