
വീഡിയോകള്‍ കാണാന്‍ ലോകത്ത് ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്നത് യൂട്യൂബ് ആണ്. ലാന്‍ഡ് സ്‌കേപ്പ് മോഡിലായിരുന്നു വീഡിയോകള്‍ കാണാനുള്ള സൗകര്യം. എന്നാല്‍ ടിക് ടോക്കിന്റെ വരവോടെ ആളുകള്‍ക്ക് വെര്‍ട്ടിക്കല്‍ വീഡിയോകള്‍ പ്രിയങ്കരമായി മാറി. എന്നാല്‍ ചൈനീസ് ആപ്പ് ഇന്ത്യയില്‍ നിരോധിച്ചതോടെ വെര്‍ട്ടിക്കല്‍ വീഡിയോ കാണുന്ന പ്രേക്ഷകരെ യൂട്യൂബ് ഷോട്‌സും ഇന്‍സ്റ്റഗ്രാം റീല്‍സും തങ്ങളിലേക്ക് ആകര്‍ഷിച്ചു. യൂട്യൂബിന്റെ കുത്തക തകര്‍ക്കാന്‍ വെര്‍ട്ടിക്കല്‍ വീഡിയോകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ ആപ്പ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മെറ്റ.
ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മെറ്റ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ആപ്പ് വളരെയധികം പ്രത്യേകതകളും പുതുമയും നിറഞ്ഞതായിരിക്കും. എല്ലാത്തരം വീഡിയോകളും പുതിയ ആപ്പില്‍ കാണാന്‍ കഴിയും. റീല്‍സ്, ഷോട്‌സ് മോഡലിലുള്ള ഒരുമിനിറ്റ് വീഡിയോ മുതല്‍ ദൈര്‍ഘ്യം കൂടിയ വീഡിയോകള്‍ വരെ ഉള്‍ക്കൊള്ളിച്ചായിരിക്കും പുതിയ ആപ്പ് പുറത്തിറക്കുക. ആദ്യഘട്ടത്തില്‍ അമേരിക്കയിലും കാനഡയിലുമായിരിക്കും ആപ്പ് ലഭിക്കുക തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും ഇത് വ്യാപിപ്പിക്കും.
ഇന്ത്യയില്‍ നിരോധിച്ചെങ്കിലും പല വിദേശരാജ്യങ്ങളിലും ടിക്ടോക് വെര്‍ട്ടിക്കല്‍ വീഡിയോ കുത്തക അടക്കിവാഴുകയാണ്. അമേരിക്കയിലും ടിക്ടോക്കിന് നിരോധന ആലോചനകള്‍ വരുന്നതോടെ ഈ മാര്‍ക്കറ്റ് പുതിയ ആപ്പിലൂടെ പിടിച്ചടക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വെര്‍ട്ടിക്കല്‍ വീഡിയോകള്‍ക്ക് പിന്നാലെ ലാന്‍ഡ്സ്‌കേപ്പ് വീഡിയോകളും കൂടി ആപ്പ് അവതരിപ്പിക്കും. ഇതുവഴി യുട്യൂബിന് വെല്ലുവിളിയാകാനും മെറ്റ ശ്രമിക്കുന്നുണ്ട്.