gold-1

കൊച്ചി: രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് സ്വർണ വില ഇന്നലെ പുതിയ റെക്കാഡിട്ടു. പവൻ വില 400 രൂപ കൂടി 51,680 രൂപയിലെത്തി. ഗ്രാമിന്റെ വില 50 രൂപ ഉയർന്ന് 6,460 രൂപയിലെത്തി. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതിനാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആഗോള ഹെഡ്ജ് ഫണ്ടുകൾ വൻതോതിൽ സ്വർണം വാങ്ങിയതാണ് വില ഉയർത്തിയത്. രാജ്യാന്തര വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 2,312 ഡോളർ വരെ ഉയർന്നു. നാണയപ്പെരുപ്പം ശക്തമാണെങ്കിലും പലിശ കുറയ്ക്കണമെന്ന് അമേരിക്കയിലെ ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവൽ എറഞ്ഞതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ സ്വർണ വില പത്ത് ഗ്രാമിന് 70,348 രൂപ വരെ ഉയർന്നു.