kkr

കഴിഞ്ഞദിവസം ഡൽഹി ക്യാപ്പിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചത് രണ്ട് കരീബിയൻ താരങ്ങളാണ് ; ആൾറൗണ്ടർമാരായ സുനിൽ നരെയ്നും ആന്ദ്രേ റസലും. സ്പിന്നറായ നരെയ്നെ ഓപ്പണിംഗ് റോളിലേക്കുയർത്തിയ കൊൽക്കത്തയുടെ തീരുമാനം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം കണ്ടിരുന്നു. ഡൽഹിക്കെതിരെ നരെയ്ൻ 39 പന്തുകളിൽ ഏഴുവീതം ഫോറും സിക്സുമടിച്ച് 85 റൺസാണ് നേടിയത്. നരെയ്ൻ നിറുത്തിയേടത്തുനിന്ന് തുടങ്ങിയ റസൽ 19 പന്തുകളിൽ നാലുഫോറും മൂന്ന് സിക്സുമക്കം 41 റൺസ് സ്വന്തമാക്കി. ഇരുവർക്കും ഓരോ വിക്കറ്റും ലഭിച്ചു.