sindhu

ന്യൂഡൽഹി: ഈ മാസം 27 മുതൽ ചൈനയിലെ ചെംഗ്ഡുവിൽ നടക്കുന്ന ഉൗബർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിനുള്ള ഇന്ത്യൻ വനിതാ ടീമിൽ നിന്ന് സീനിയർ താരം പി.വി സിന്ധുവും ഡബിൾസ് താരങ്ങളായ ട്രീസ ജോളിയും ഗായത്രി ഗോപിനാഥും അശ്വിനി പൊന്നപ്പയും തനിഷ ക്രാസ്റ്റോയും പിന്മാറി. ഒളിമ്പിക് യോഗ്യതയ്ക്ക് സാദ്ധ്യതയുള്ള ടൂർണമെന്റുകളിൽ പങ്കെടുക്കാനാണ് ഇവരുടെ പിന്മാറ്റം. ഇതിനൊപ്പം നടക്കുന്ന പുരുഷ വിഭാഗം തോമസ് കപ്പിൽ മലയാളി താരങ്ങളായ എച്ച്.എസ് പ്രണോയ്, എം.ആർ അർജുൻ,കിരൺ ജോർജ് എന്നിവരടങ്ങുന്ന ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്.