p

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണിദർശനം ഈ മാസം 14ന് പുലർച്ചെ 2.42 മുതൽ 3.42 വരെ. 13ന് രാത്രി തൃപ്പുകയ്ക്കുശേഷം ശാന്തിയേറ്റ കീഴ്ശാന്തി കണിയൊരുക്കും. ശ്രീകോവിലിന്റെ മുഖമണ്ഡപത്തിലാണ് കണിയൊരുക്കുക.

ഓട്ടുരുളിയിൽ ഉണക്കലരി, നാളികേരം, ചക്ക, മാമ്പഴം, ഗ്രന്ഥം, വാൽക്കണ്ണാടി, സ്വർണം, പുതുപ്പണം, കൊന്നപ്പൂവ് എന്നിവയാണ് ഒരുക്കുക. പുലർച്ചെ 2.30 ഓടെ മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് കണിയൊരുക്കി ഗുരുവായൂരപ്പനെ കണികാണിക്കും. തുടർന്ന് അലങ്കാരത്തോടുകൂടിയ സ്വർണത്തിടമ്പ് പൊൻപീഠത്തിൽ എഴുന്നള്ളിച്ചുവയ്ക്കും. മുന്നിൽ കണിക്കോപ്പുകളും ഒരുക്കും.ശ്രീലക വാതിൽ തുറക്കുന്നതോടെ കണി ദർശനത്തിനായി ഭക്തജന പ്രവാഹം തുടങ്ങും.

താ​ത്കാ​ലി​ക​ ​അ​ദ്ധ്യാ​പ​ക​ർ​ക്ക്
പി.​എ​ഫും​ ​പെ​ൻ​ ​ന​മ്പ​രും

തി​രു​വ​ന​ന്ത​പു​രം​:​ ​താ​ത്കാ​ലി​ക​ ​നി​യ​മ​നാം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​അ​ദ്ധ്യാ​പ​ക​ർ​ക്കും​ ​അ​ന​ദ്ധ്യാ​പ​ക​ർ​ക്കും​ ​പെ​ൻ​ ​ന​മ്പ​ർ​ ​(​പെ​ർ​മെ​ന​ന്റ് ​എം​പ്ളോ​യ്മെ​ന്റ് ​ന​മ്പ​ർ​)​ ​അ​നു​വ​ദി​ക്കു​ന്ന​തി​നും​ ​കേ​ര​ള​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ൾ​ ​എം​പ്ലോ​യി​സ് ​പ്രോ​വി​ഡ​ന്റ് ​ഫ​ണ്ടി​ൽ​ ​അം​ഗ​ത്വം​ ​ന​ല്കു​ന്ന​തി​നു​മു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പൂ​ർ​ത്തീ​ക​രി​ക്കാ​ൻ​ ​വി​ദ്യാ​ഭ്യാ​ഭ്യാ​സ​ ​ഓ​ഫീ​സ​ർ​മാ​ർ​ക്ക് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണ​ത​ത്വം​ ​പാ​ലി​ക്കാ​ത്ത​ ​സ്കൂ​ളു​ക​ളി​ൽ​ ​നി​യ​മ​നം​ ​നേ​ടി​യ​ ​അ​ദ്ധ്യാ​പ​ക​ർ​ക്കാ​ണ് ​സ​ർ​ക്കാ​ർ​ ​താ​ത്കാ​ലി​ക​ ​നി​യ​മ​നാം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.​ ​എ​ന്നാ​ൽ​ ​നി​യ​മ​നം​ ​സ്ഥി​ര​മ​ല്ലാ​ത്ത​തി​നാ​ൽ​ ​ഇ​വ​ർ​ക്ക് ​പെ​ൻ​ ​ന​മ്പ​ർ​ ​ല​ഭി​ച്ചി​രു​ന്നി​ല്ല.​ ​ഇ​തി​നാ​ൽ​ ​ശ​മ്പ​ളം​ ​ല​ഭി​ക്കു​ന്നി​ല്ലാ​യി​രു​ന്നു.​ ​ആ​ ​പ്ര​ശ്ന​ത്തി​നാ​ണ് ​താ​ത്കാ​ലി​ക​ ​പ​രി​ഹാ​ര​മാ​യ​ത്.
മു​ൻ​കാ​ല​ ​പ്രാ​ബ​ല്യ​ത്തി​ൽ​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​തീ​യ​തി​ ​മു​ത​ലു​ള്ള​ ​കു​ടി​ശ്ശി​ക​ ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ടി​ൽ​ ​നി​ക്ഷേ​പി​ക്ക​ണം.​ ​നി​യ​മ​നാം​ഗീ​കാ​രം​ ​ല​ഭ്യ​മാ​യ​ ​ഉ​ത്ത​ര​വി​ന്റെ​ ​തീ​യ​തി​ ​മു​ത​ൽ​ ​അ​ഞ്ച് ​വ​ർ​ഷം​ ​ക​ഴി​ഞ്ഞ് ​മാ​ത്ര​മേ​ ​തു​ക​ ​പി​ൻ​വ​ലി​ക്കാ​ൻ​ ​അ​നു​മ​തി​യു​ള്ളൂ.