pic

തായ്‌പെയ്: തായ്‌വാനിലുണ്ടായ ഭൂകമ്പത്തിനിടെ കാണാതായ രണ്ട് ഇന്ത്യക്കാരെ കണ്ടെത്തി. ഇവർ സുരക്ഷിതരാണെന്നും ആശയവിനിമയം നടത്തുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേ സമയം, ബുധനാഴ്ച തായ്‌വാനിലുണ്ടായ റി​ക്ട​ർ സ്കെ​യി​ലി​ൽ 7.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 1,000ത്തിലേറെ പേർക്ക് പരിക്കേറ്റു. ഭൂകമ്പത്തിന് പിന്നാലെ 24 ഇടത്ത് മണ്ണിടിച്ചിലുണ്ടായി. ഇത് റോഡ് ഗതാഗതം തടസപ്പെടാൻ കാരണമായി. 48 കെട്ടിടങ്ങൾക്ക് നാശനഷ്ടമുണ്ട്. 15ഓളം പേരെ കാണാനില്ല. കെട്ടിടാവശിഷ്ടങ്ങൾക്കിടെയിലും മറ്റും കുടുങ്ങിക്കിടക്കുന്ന 700ഓളം പേരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.