ipl

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ആവേശകരമായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് മൂന്ന് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു. 29 പന്തില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്ന ശശാങ്ക് സിംഗ് ആണ് പഞ്ചാബിനെ വിജയതീരത്ത് എത്തിച്ചത്.

ഇംപാക്ട് പ്ലെയറായി എത്തി 17 പന്തില്‍ 31 റണ്‍സ് നേടിയ അഷുതോഷ് ശര്‍മ്മയും പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. സ്‌കോര്‍: ഗുജറാത്ത് ടൈറ്റന്‍സ് 199-4 (20), പഞ്ചാബ് കിംഗ്‌സ് 200-7(19.5)

ജോണി ബെയ്‌സ്‌റ്റോ 22(13), പ്രഭ്‌സിംറാന്‍ സിംഗ് 35(24), ജിതേഷ് ശര്‍മ്മ 16(8) എന്നിവരുടെ ബാറ്റിംഗ് പ്രകടനങ്ങളും നിര്‍ണായകമായി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 89*(48) നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മികവിലാണ് 199-4 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

കെയ്ന്‍ വില്യംസണ്‍ 26(22), സായ് സുദര്‍ശന്‍ 33(19) രാഹുല്‍ തിവാത്തിയ 23*(8) എന്നിവര്‍ ഗില്ലിന് മികച്ച പിന്തുണ നല്‍കി. ജയത്തോടെ പഞ്ചാബ് കിംഗ്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സ് ആറാം സ്ഥാനത്താണ്.