
സോഷ്യൽ മീഡിയ ഉപയോക്താവാണെങ്കിൽ പല തരത്തിലുള്ള കുക്കിംഗ് വീഡിയോകൾ നിങ്ങളുടെ ടൈംലൈനിലെത്തിയിട്ടുണ്ടാകുമെന്ന് തീർച്ച. ഇതിൽ ഭൂരിഭാഗവും മുതിർന്നവരുടെ പാചകമായിരിക്കും. പൊതുവെ കുക്കിംഗ് വീഡിയോകൾക്ക് കാഴ്ചക്കാരും കൂടുതലാണ്.
ഒരു കൊച്ചുമിടുക്കന്റെ കുക്കിംഗ് വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു ഇൻസ്റ്റഗ്രാം പേജിലാണ് ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. കുട്ടിയുടെ പേരോ നാടോ ഒന്നും വ്യക്തമല്ല.
എഗ്ഗ് സാൻഡ്വിച്ചാണ് കുട്ടി ഉണ്ടാക്കുന്നത്. അതും വളരെ അനായാസമായി.കൊച്ചുമിടുക്കന് തീയിനെ ഒട്ടും പേടിയില്ല. ചൂട് കല്ലിൽ മുട്ട പൊട്ടിച്ചൊഴിക്കുന്നതും, ബണ്ണ് ചൂടാക്കുന്നതും, അവസാനം സോസ് ഒഴിക്കുന്നതുമൊക്കെ കാണാൻ തന്നെ വളരെ മനോഹരമാണ്. അവസാനം മുതിർന്നൊരാൾക്ക് ഇത് നൽകുകയും ചെയ്യുന്നുണ്ട്.