ss

ഫഹദ് ഫാസിൽ നായകനായ ആവേശം എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്ത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽ കിയ ഗാനത്തിന്റെ പേര് 'ഇലുമിനാറ്റി' എന്നാണ്. പ്രശസ്ത റാപ്പർ ഡാബ്സീയാണ് ഗാനം ആലപിക്കുന്നത്. ശ്രോതാക്കളെ ത്രസിപ്പിക്കും വിധമാണ് ഗാനം . രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം അൻവർ റഷീദ് എന്റ

ടെയ്മെൻന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസിമും ചേർന്നാണ് നിർമ്മാണം.
മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് മറ്ര് താരങ്ങൾ. ഛായാഗ്രഹണം സമീർ താഹിർ. ഏപ്രിൽ 11ന് ചിത്രം റിലീസ് ചെയ്യും.പി. ആർ. ഒ എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.

.