ss

ദിലീപിന്റെ നായികമാരായി അഞ്ചു പുതുമുഖ നായികമാർ എത്തുന്ന വിനീത് കുമാർ സംവിധാനം ചെയ്യുന്ന പവി കെയർ ടേക്കർ എന്ന ചിത്രത്തിന്റെ വീഡിയോ ഗാനം റിലീസ് ചെയ്തു. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് മിഥുൻ മുകുന്ദൻ സംഗീതം പകർന്ന് കപിൽ കപിലൻ ആലപിച്ച " പിറകിലാരോ വിളിച്ചോ..." എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്.ജോണി ആന്റണി, രാധിക ശരത്കുമാർ, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവരാണ് മറ്ര് പ്രധാന താരങ്ങൾ.ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി, റോസ്മിൻ, സ്വാതി, ദിലീന രാമകൃഷ്ണൻ എന്നിവരാണ് നായികമാർ.
ഗ്രാൻഡ് പ്രൊഡക്ഷൻസിന്റ ബാനറിൽ ദിലീപ് ആണ് നിർമ്മിക്കുന്നത്. അരവിന്ദന്റെ അതിഥികൾക്ക് ശേഷം രാജേഷ് രാഘവൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ്.ഛായാഗ്രഹണം സനു താഹിർ.
ഏപ്രിൽ 26ന് പവി കെയർ ടേക്കർ തിയേറ്രറിൽ എത്തും. പി.ആ‍ർ. ഒ എ .എസ് . ദിനേശ്.