bomb-explosion

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ചു. പാനൂർ കൈവേലിക്കൽ സ്വദേഷി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിൽ പരിക്കേറ്റ മറ്റൊരു സിപിഎം പ്രവർത്തകൻ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്.

ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഷെറിന്റെ മുഖത്തും ശരീരത്തിലും ഗുരുതരമായി പരിക്കേറ്റിരുന്നു. കൈപ്പത്തി പൂർണമായും തകർന്നു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. പ്രാദേശിക സി പി എം നേതാവിന്റെ മകനാണ് വിനീഷ്.