elephant

വന്യജീവികളുമായി വളരെയേറെ സ്‌നേഹബന്ധം പുലർത്തുന്നവരാണ് ജാർഖണ്ഡുകാർ. നാട്ടുപ്രദേശങ്ങളിൽ ഇറങ്ങിനടക്കുന്ന മൃഗങ്ങളെ തങ്ങളിലൊരാളായാണ് ഇവർ കാണുന്നത്. ഇതിനൊരു ഉദാഹരണമാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വീഡിയോ. ഒരു കാട്ടാന ഫുട്ബോൾ കളിക്കുന്നതും നാട്ടുകാർ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ജാർഖണ്ഡ് ഘട്ട്‌ശിലയിലെ ചകുലിയയിലാണ് സംഭവം നടന്നത്. രാംലാൽ എന്ന് നാട്ടുകാർ സ്‌നേഹത്തോടെ വിളിക്കുന്ന ആനയാണ് ദൃശ്യങ്ങളിലുള്ളത്. പാടത്തുനിന്ന് ആന ഫുട്‌ബോൾ കളിക്കുന്നതിനിടെ നാട്ടുകാർ പിന്തുണയും പ്രോത്സാഹനവും നൽകുന്ന ദൃശ്യങ്ങൾ ഏവരുടെയും മനസ് കുളിർക്കും.

അടുത്തിടെ ഒരു ആനക്കുട്ടി ഹോളി ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഐ എഫ് എസ് ഓഫീസർ സുശാന്ത നന്ദ പങ്കുവച്ച ദൃശ്യങ്ങളാണ് വൈറലായത്.

Playing Holi in his style 😊😊 pic.twitter.com/Vg1dIVlzl6

— Susanta Nanda (@susantananda3) March 5, 2024