rashmika-mandanna

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുൻ നായകനാകുന്ന പുഷ്പ 2. ചിത്രത്തിന്റെ ആദ്യഭാഗമായ 'പുഷ്പ ദ റെെസ്' വളരെ ഹിറ്റായിരുന്നതിനാൽ തന്നെ രണ്ടാം ഭാഗത്തെ ഉറ്റുനോക്കുന്നവർ നിരവധിയാണ്. പുഷ്പയിലെ ആദ്യ ഭാഗത്തെ പ്രകടനത്തിന് അല്ലു അർജുന് 2021ലെ മികച്ച നടനുള്ള ദേശീയ അവാർഡ് വരെ ലഭിച്ചിരുന്നു. പുഷ്പയുടെ ആദ്യഭാഗത്ത് നായികയായി എത്തിയത് രശ്മിക മന്ദാനയായിരുന്നു. പുഷ്പ 2വിലും താരം തന്നെയാണ് നായിക.

രശ്മികയുടെ പിറന്നാളാണ് ഇന്ന്. ഇതിനെത്തുടർന്ന് ചിത്രത്തിലെ രശ്മികയുടെ പുതിയ പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. പച്ച കളർ സാരിയിൽ ആഭരണങ്ങൾ ധരിച്ച് നിൽക്കുന്ന രശ്മികയെ പോസ്റ്ററിൽ കാണാം.

പുഷ്പ 2വിന്റെ ടീസർ ഏപ്രിൽ എട്ടിന് പുറത്തിറങ്ങും. ഇനി മൂന്ന് ദിവസം കൂടെ ടീസർ റിലീസിന് ഉള്ളുവെന്നും പുറത്തിറങ്ങിയ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. അല്ലു അർജുന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യുന്നത്. 2024 ഓഗസ്റ്റ് 15ന് പുഷ്പ 2 തിയേറ്ററുകളിൽ എത്തുമെന്നാണ് വിവരം. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. മെെത്രി മൂവി മേക്കേഴ്‌സാണ് നിർമാണം.

Our 'Srivalli' says 3 more days to witness #Pushpa2TheRuleTeaser 🔥🔥

Get ready for goosebumps stuff on April 8th 🤟🏻#PushpaMassJaathara#Pushpa2TheRule pic.twitter.com/X7kq6870qS

— Pushpa (@PushpaMovie) April 5, 2024