
തിരുവനന്തപുരം: നെഫർറ്റിറ്റി ക്രൂസ് യാത്രയ്ക്ക് ഈ വെക്കേഷന് അവസരം . കെഎസ്ആർടിസി വെഞ്ഞാറമൂട് ഡിപ്പോയിലെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഈ മാസം 30 നാണ് യാത്ര. അഞ്ച് മണിക്കൂർ അറബിക്കടലിൽ അടിച്ചുപൊളിക്കാം.
വല്ലാർപാടം കണ്ടെയ്നർ ടെർമിനലിന് അരികിലൂടെ ഓളപ്പരപ്പിൽ ആടിയുലഞ്ഞ് മുന്നോട്ടു പോകുന്ന കപ്പലിന്റെ മുകളിൽ മുൻഭാഗത്തായി കടലിന്റെ വിശാലതയിലേക്ക് നോക്കി നിൽക്കുന്നത് തന്നെ ജീവിതത്തിൽ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നായിരിക്കും. ചക്രവാളങ്ങളിലേക്ക് ചെങ്കനൽ സൂര്യന്റെ മടക്കയാത്ര അറബി കടലിന്റെ ഓളങ്ങളിൽ ഇരുന്നുകൊണ്ട് കൺകുളിർക്കേ കാണുക എന്നത് ഏതൊരാളുടെയും അടങ്ങാത്ത ആഗ്രഹമാണ്. രാത്രി എട്ടരയോടെ മടങ്ങുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 4250 രൂപയാണ് ഒരാൾക്കുള്ള ചെലവ്. കൂടുതൽ വിവരങ്ങൾക്ക്: 7593069447,9447501392,9447324718. ഈ മാസം ഏഴിന് രാമക്കൽ മേടിലേക്കും വിനോദയാത്ര നടത്തുന്നുണ്ട്.
അടുത്തമാസം 18,19,20,21 തീയതികളിൽ വയനാട് യാത്രയ്ക്കും അവസരമുണ്ട്. സഞ്ചാരികൾക്ക് താമസസൗകര്യവും ജംഗിൾ സഫാരിക്കുള്ള സൗകര്യം ഉണ്ടാവും. ഇതിനുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. വിനോദയാത്രകൾക്കൊപ്പം തീർത്ഥയാത്രകളും വെഞ്ഞാറമൂട് ബഡ്ജറ്റ് ടൂറിസം സെൽ ഒരുക്കുന്നുണ്ട്.