ajmal

സുൽത്താൻ ബത്തേരി: മുത്തങ്ങയിൽ എക്‌സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിൽ 14 . 600 ഗ്രാം എം.ഡി.എംഎയുമായി യുവാവ് പിടിയിൽ. താനൂർ പൗറാജിന്റെ പുരക്കൽ വീട്ടിൽ അജ്മൽ (26) ആണ് പിടിയിലായത്. ബംഗളൂരിൽ നിന്നും വരുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരനായിരുന്നു. മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ ഇന്നലെ രാവിലെ നടത്തിയ വാഹന പരിശോധനയിലാണ് അജ്മലിനെ എം.ഡി.എം.എയുമായി അറസ്റ്റ് ചെയ്തത് ' കേരളത്തിലെ മയക്കുമരുന്ന് മാഫിയക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് ഇയാൾ. ഇതിനു മുമ്പും പലതവണകളായി മയക്കുമരുന്ന് കേരളത്തിലേയ്ക്ക് കടത്തിയിട്ടുണ്ടെന്നുമാണ് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.

എക്‌സൈസ് ഇൻസ്‌പെക്ടർ ജി.എം. മനോജ് കുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർമാരായ എം.എ രഘു, എ.ടി.കെ. രാമചന്ദ്രൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ആർ.സി. ബാബു, എം. സുരേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.