
കുന്നംകുളം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ കാപ്പാ നിയമം പ്രകാരം ജയിലിൽ അടച്ചു. പെരുമ്പിലാവ് സ്വദേശി കൊമ്പത്തയിൽ വീട്ടിൽ റൗഷാദിനെ(33) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചത്. കുന്നംകുളം പൊലീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ കൃഷ്ണ തേജയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചു. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസറായ യു.കെ. ഷാജഹാൻ ഇൻസ്‌പെക്ടർ ജീഷിൻ സിവിൽ പൊലീസ് ഓഫീസർമാരായ ഷിജിൻ പോൾ, മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.