എൽ 360 ചിത്രീകരണം ഏപ്രിൽ 22 ന് ആരംഭിക്കും

ss

മോഹൻലാൽ നായകനായി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബിനു പപ്പു. അകാലത്തിൽ വിട പറഞ്ഞ നടൻ കുതിരവട്ടം പപ്പുവിന്റെ മകനാണ് ബിനു പപ്പു. മോഹൻലാലും പപ്പുവും നിരവധി ചിത്രങ്ങളിൽ പ്രേക്ഷകരെ രസിപ്പിച്ച കൂട്ടുകെട്ടായിരുന്നു. തരുൺ മൂർത്തി സംവിധാനം ചെയ്ത ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിൽ ബിനു പപ്പു അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ ചിത്രത്തിനുശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ബിനു പപ്പു ആണ്. ഏപ്രിൽ 14 ന് ചിത്രീകരണം ആരംഭിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ എമ്പുരാൻ ചെന്നൈ ഷെഡ്യൂൾ ഇന്ന് ആരംഭിച്ചതിനാൽ ഏപ്രിൽ 22 നാണ് തരുൺ മൂർത്തി ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുക. താരനിർണയം പൂർത്തിയായി വരുന്നു. റാന്നിയും തൊടുപുഴയുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ.

തരുൺ മൂർത്തിയും സുനിലും ചേർന്നാണ് തിരക്കഥയും സംഭാഷണവും . ഷാജി കുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തിക രഞ്ജിത് .കലാസംവിധാനം -ഗോകുൽദാസ്. മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും ഡിസൈൻ - സമീറ സനീഷ്.
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് ആണ് നിർമ്മാണം.