അമ്പലപ്പുഴ: പുന്നപ്രയിൽ 17 കാരന് മദ്യപസംഘത്തിന്റെ മർദ്ദനമേറ്റു. പുന്നപ്ര തെക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വെളിമ്പറമ്പ് വീട്ടിൽ വിനായകി​നാണ് മർദ്ദനമേറ്റത്. കൂട്ടുകാരോത്ത് ബുധനാഴ്ച വൈകിട്ട് പുന്നപ്ര ആഞ്ഞിലി പറമ്പ് ക്ഷേത്രത്തിന് സമീപം കമ്പനി വെളിയിൽ കളിക്കാനെത്തിയതായിരുന്നു വിനായക് കളി കഴിഞ്ഞപ്പോൾ ചെരുപ്പ് കാണാതായതിനെ തുടർന്ന് മൊബൈൽ ടോർച്ച് തെളിച്ച് പരിസരത്ത് തെരച്ചിൽ നടത്തി​. ഈ സമയം സമീപത്ത് മദ്യപിക്കുകയായി​രുന്ന സംഘഗ മൊബൈലിൽ ഫോട്ടോ എടുത്തെന്നാരോപിച്ച് 17 കാരനെ മർദ്ദിക്കുകയായി​രുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പുന്നപ്ര പൊലീസ് കേസെടുത്തു.