astrology

2024 ഏപ്രിൽ 6 1199 മീനം 24 ശനിയാഴ്ച .

(വൈകിട്ട് 3 മണി 39 മിനിറ്റ് 3 സെക്കന്റ് വരെ ചതയം നക്ഷത്രം ശേഷം പൂരുരുട്ടാതി നക്ഷത്രം)

അശ്വതി: ലഭിച്ചു കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങൾ വർദ്ധിക്കും,തൊഴിൽ രംഗം മെച്ചപ്പെടും, സ്ത്രീകൾ കാരണം സുഖവും സമാധാനവും, എല്ലാവരും അനുകൂലമായ രീതിയിൽ പെരുമാറും.

ഭരണി: ഔദ്യോഗീക രംഗങ്ങളിൽ സ്ഥാനകയറ്റം ലഭിക്കും,ദമ്പതിമാർ തമ്മിലുള്ള എൈക്യം വർദ്ധിക്കും.
കലാമത്സരങ്ങളിൽ വിജയവും അംഗീകാരവും, യാത്രാഗുണം, ജീവിതത്തിൽ പരോഗതി.

കാർത്തിക: നീചപ്രവർത്തികളിൽ നിന്നും രക്ഷ നേടും,കലാരംഗത്ത് ശോഭിക്കും, എതിരാളികളുടെ വിമർശനത്തെ മറികടക്കാനാകും. കുറെക്കാലമായി ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറിക്കിട്ടും.

രോഹിണി: വ്യവഹാരങ്ങളിൽ അനുകൂല തീരുമാനങ്ങളുണ്ടാകും. പുതിയ കൂട്ടുകെട്ടുകൾ കാര്യങ്ങൾ അനുകൂലമാക്കും, ഏറ്റെടുക്കുന്ന കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ നടപ്പാക്കും.

മകയിരം: സ്വാർദ്ധത കാരണം മനോവിഷമം ഉണ്ടാകും, ബന്ധുക്കളുടെ എതിർപ്പുകൾ ഉണ്ടാകും, സ്ത്രീകൾ മൂലം അസ്വസ്ഥത. മുൻകാലങ്ങളിലെ നീച പ്രവൃത്തികൾ സദാ വേട്ടയാടി കൊണ്ടിരിക്കും.

തിരുവാതിര: തസ്‌കരന്മാരുടെ ഉപദ്രവം കൂടുതലാകും,ഈശ്വരാധീനം കുറയും, അമിതമായ യാത്രയും അദ്ധ്വാനവും ആരോഗ്യത്തെ ബാധിക്കും. വിവാദങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം.

അനുകൂലിച്ചവരൊക്കെ എതിരാകും.

പുണർതം: വാക്ക് പാലിക്കാൻ സാധിക്കില്ല, ഗുരുശാപം ഏൽക്കാതെ നോക്കണം. കരുതലോടെയിരിക്കുക, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും, കുടുംബങ്ങളിൽ അസ്വാരസ്യം ഉടലെടുക്കാം അതിനാൽ സംസാരം നിയന്ത്രിക്കുക.

പുയം: സ്ത്രീകൾ കാരണം ചെലവ് കുടിയിരിക്കും, ആഗ്രഹസാഫല്ല്യം നടക്കാത്തതിനാൽ മനഃപ്രയാസം നേരിടും, ശത്രു ദോഷം, കളത്ര ദുഃഖം. യാത്രയിൽ ധനനഷ്ടം, മന:സ്സമാധാനക്കുറവ്. ധനചെലവ്, ദൂരയാത്രാക്ലേശം.

ആയില്യം: പ്രതിസന്ധികളിൽ ആത്മനിയന്ത്രണം പാലിക്കുക, ആരോഗ്യപരമായി ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. നിരന്തരം ആരോപണങ്ങൾക്ക് വിധേയമാകും, അന്യദേശ വാസം.

മകം: സന്താനസുഖം,സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും. ദൈവീക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. കർമ രംഗത്തെ സൽപ്രവർത്തനങ്ങൾ മൂലം കൂടുതൽ അധികാരം ലഭിക്കും.

പൂരം: വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ധനനേട്ടം, രോഗമുക്തിലഭിക്കും, പല കാര്യങ്ങളിലും ഉദ്ദേശിച്ചതിലും കൂടുതൽ വിജയമുണ്ടാകും, പ്രതീക്ഷിക്കാത്ത പലരും സഹായത്തിനെത്തും.

ഉത്രം: ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ. എല്ലായ്‌പ്പോഴും വിജയത്തിലേക്ക് നീങ്ങും. സുഹൃത്തുക്കൾ ആത്മാർത്ഥതയോടെ പെരുമാറും, സഹപ്രവർത്തകർക്ക് അസൂയ തോന്നുന്ന കാര്യങ്ങൾ സംഭവിക്കും.

അത്തം: ഉല്ലാസകരമായ സംഗതികൾ, കുടുബാങ്ങളെക്കൊണ്ട് മനസ്സമാധാനം, സർവ്വസമ്മതി നേടുന്ന ചില അഭിപ്രായ പ്രകടനങ്ങൾ നടത്തും. വിശ്വസ്തർ അവശ്യ സമയത്ത് സഹായിക്കും, അധികാരപരിധി വർദ്ധിക്കും.

ചിത്തിര: ശുഭകരമായ വാർത്തകൾ ശ്രവിക്കും, ഉദ്യോഗത്തിൽ നേട്ടങ്ങൾ, വിവിധ കോണുകളിൽ നിന്നുള്ള എതിർപ്പുകളെ നിഷ്പ്രയാസം ഇല്ലാതാക്കി മന്നേറാൻ കഴിയും. വിവാദങ്ങളൊക്കെ ഒന്നൊന്നായി ഇല്ലാതാകുന്നത് മനസിന് സന്തോഷവും കരുത്തും പകരും.

ചോതി: അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം.
ആരോഗ്യപരമായി മികച്ച സമയമാണ്. ഉത്തരവാദിത്വ ബോധത്തോടെ പെരുമാറും. എതിർപ്പുകൾ കുറയും.

വിശാഖം: കുടുബാങ്ങളുമായി രമ്യതയിൽ കഴിയും,പ്രേമകാര്യങ്ങളിൽ സന്തോഷം, ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥകൾ ഉണ്ടാകുമെങ്കിലും അവയെ മറികടക്കാനാകും. സ്വന്തം നേട്ടത്തിനായി ആകർഷണീയത ഉപയോഗിക്കാൻ മിടക്കേറും.

അനിഴം: സുഖഭക്ഷണ ലഭ്യത,ആഭരണവസ്ത്രാദി ലാഭം, ഇടയിൽ കൂടുതൽ സ്വീകാര്യനാകും. കേസുകളിൽ നിന്നും മറ്റ് നൂലാമാലകളിൽ നിന്നും വിടുതൽ ലഭിക്കും.

കേട്ട: രോഗശമനം, ധനലഭ്യത, ദാമ്പത്യത്തിൽ സുഖാനുഭവങ്ങൾ, പല കാര്യങ്ങളും അനുകൂലമായി വരും, കുടുംബത്തിൽ നിന്നും പിന്തുണ ഉണ്ടാകും. തൊഴിലിൽ നല്ല നിലപാടുകൾ സ്വീകരിക്കുന്നത് പ്രശംസ നേടിത്തരും.

മൂലം: കാര്യ സാദ്ധ്യത്തിനായി യാത്രകൾ ചെയ്യും, പങ്കാളിക്ക് സമ്മാനങ്ങൾ ലഭിക്കും,
ഊർജ്ജസ്വലതയോടെ പ്രവർത്തിക്കാൻ കഴിയും. എല്ലാവിധത്തിലും ഉള്ള സുഖാനുഭവങ്ങൾ, ഇഷ്ട ഭക്ഷണ ലബ്ധി.

പൂരാടം: ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം. വിവാദങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുക.

ഉത്രാടം: വ്യാപാര സംരംഭത്തിൽ കൂടി നേട്ടം ഉണ്ടാകും,കുടുംബ സുഖം, എല്ലാ രംഗത്തും അഭിവൃദ്ധി. നിർണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കുന്നതിനാൽ ആപത്തുകളിൽ നിന്നും രക്ഷ.

തിരുവോണം: പലമേഖലകളിൽ നിന്നും പണവരവ് ഉണ്ടാകുമെങ്കിലും മദ്ധ്യാഹ്നശേഷം അധിക ചെലവുണ്ടാകും, അമിതാവേശം പ്രകടമാക്കും. സുഹൃത്തുക്കളിൽ നിന്നുള്ള തിരിച്ചടികൾ മനോവേദനയുണ്ടാക്കും.

അവിട്ടം: വിശകലനം ചെയ്യാനുള്ള പാടവം മികച്ച തീരുമാനം എടുക്കുന്നതിനും പ്രാപ്തമാക്കും. തൊഴിൽ രംഗത്ത് അധികാര കേന്ദ്രമായി മാറുകയും ചെയ്‌തേക്കാം.

ചതയം: ഒറ്റപ്പെടുത്തി ഇല്ലാതാക്കാൻ പല ശ്രമങ്ങളും നടക്കുമെങ്കിലും അവയൊന്നും വിലപ്പോവില്ല, പ്രതിസന്ധികളിൽ തളരാതെ നിലനിൽക്കാനുള്ള കരുത്ത് പലപ്പോഴും സഹായകരമാകും.

പൂരുരുട്ടാതി: ജീവിതത്തിൽ പലവിധത്തിലും ഉള്ള പരോഗതി,വിദ്യാർത്ഥികൾക്ക് അനുകൂല സമയം.
യാത്രയിൽ നേട്ടം. കുടുംബ സുഖം.ശുഭാപ്തി വിശ്വാസം എല്ലാകാര്യത്തിലും വച്ചു പുലർത്തും,സന്താന ഗുണം.

ഉത്തൃട്ടാതി: പ്രതീഷിച്ചിരുന്ന അംഗീകാരം കൈവിട്ടപോയ അവസ്ഥ വരും. അന്യരുടെ വാക്കുകൾ കേട്ട് എടുത്തുചാടി ഒന്നും തീരുമാനിക്കുകയോ പ്രവർത്തിക്കുകയോ ചെയരുത്. വിവിധ തരത്തിലുള്ള സംഗതികളിൽ ഏർപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും.

രേവതി: ആഗ്രഹങ്ങൾ സഫലമാകും, ധനലാഭം, വിദ്യാവിജയം, സർക്കാരിൽനിന്നും നിന്നും അനുകൂലമായ നടപടി,സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും. ഐശ്വര്യം നിറഞ്ഞു നിൽക്കുന്ന സമയം, വിൽക്കാൻ ഉദ്ദേശ്ശിച്ചവയുടെ വിൽപന നടക്കും.