s

ന്യൂഡൽഹി: അഴിമതിക്കാരെ ബി.ജെ.പി വാഷിംഗ് മെഷീനിൽ കയറ്റി വെളുപ്പിക്കുന്നുവെന്ന് കോൺഗ്രസ് പരസ്യം. മെഷീനിലൂടെ പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. വെളുത്ത കുർത്തയും പൈജാമയും കാവി ഷാളും ധരിച്ചയാളാണ് പരസ്യത്തിലുള്ളത്.

'മിത്രങ്ങളേ... അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും. ഓരോരുത്തരെയും പാർട്ടിയിൽ എത്തിക്കുകയും ചെയ്യും..." എന്ന തലക്കെട്ടോടെയാണ് പരസ്യം. ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.