
ന്യൂഡൽഹി: പുതിയ ഫിഫ റാങ്കിംഗിൽ ഇന്ത്യൻ ഫുട്ബാൾ ടീം നാല് സ്ഥാനം താഴോട്ടിറങ്ങി121-ാം സ്ഥാനത്തായി. സമീപ കാലത്ത് ഇന്ത്യയുടെ ഏറ്റവും മോശം റാങ്കിംഗാണിത്. കഴിഞ്ഞയിടെ ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ ഇന്ത്യ അഫഅഫ്‌ഗാനോട് സമനിലയും തോൽവിയും വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ റാങ്കിംഗ് 121ലേക്ക് വീണത്. ഏഷ്യൻ കപ്പിലെ ദയനീയ പ്രകടനത്തെ തുടർന്ന് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച റാങ്കിംഗിൽ ഇന്ത്യ 117-ാം സ്ഥാനത്തേക്കിറങ്ങിയിരുന്നു.
അതേ സമയം അഫ്ഗാനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ കോച്ച് ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണം എന്ന പലകോണിൽ നിന്നും വിമർശനങ്ങൾ ഉയർന്നെങ്കിലും അദ്ദേഹം തുടരട്ടെയെന്ന നിലപാടിലാണ് ഓൾ ഇന്ത്യ ഫുട്ബാൾ അസോസിയേഷൻ.