lkjadhg

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവർത്തകൻ എൻ.ഐ.എ കസ്റ്റഡിയിലായെന്ന റിപ്പോർട്ട് വന്നതിനു പിന്നാലെ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് എൻ.ഐ.എ. സായ് പ്രസാദ് എന്ന ബി.ജെ.പി പ്രവർത്തകനെ കസ്റ്റഡിയിലെടുത്തെന്നും ഇയാളെ എൻ.ഐ.എ ചോദ്യം ചെയ്യുകയാണെന്നുമാണ് ആദ്യം പുറത്തുവന്ന വാർത്ത. ഇത് അറിയിച്ചുകൊണ്ട് ബി.ജെ.പി നേതൃത്വത്തിനെതിരെ കർണാടക കോൺഗ്രസ് നേതാവ് ദിനേശ് ഗുണ്ടു റാവു രംഗത്തെത്തി. സ്‌ഫോടനക്കേസിൽ ബി.ജെ.പിക്ക് പങ്കുണ്ടെന്നല്ലേ സൂചിപ്പിക്കുന്നതെന്ന് ദിനേശ് എക്സിലെ കുറിപ്പിലൂടെ ചോദിച്ചു.

മാർച്ച് ഒന്നിനാണ് ബംഗളൂരു രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. സംഭവത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു.