കച്ചത്തീവ് വിഷയത്തിൽ സത്യം മറച്ചുവയ്‌ക്കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. നയതന്ത്രബന്ധം വഷളാവുമെന്ന കാരണത്താൽ ജനം സത്യം അറിയേണ്ട എന്നാണോ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.