p

കോട്ടയം : കേരളത്തിൽ രക്ഷപ്പെടില്ലെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഏത് കച്ചിത്തുരുമ്പിലും തൂങ്ങാമെന്ന അവസ്ഥയിലാണ് കോൺഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പൊതുയോഗം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജോസഫ് മാഷിന്റെ കൈ വെട്ടിയ ആളുകളോട് നമുക്ക് സഖ്യകക്ഷിയാകാമെന്ന് കോൺഗ്രസ് രഹസ്യമായി പറഞ്ഞു. എല്ലാ വർഗീയശക്തികളെയും ഒന്നിച്ച് നിറുത്തിയാൽ മതനിരപേക്ഷതയാകില്ലെന്ന് കോൺഗ്രസ് മനസിലാക്കണം. സംഘപരിവാർ നിലപാടിനെ പരസ്യമായി കോൺഗ്രസ് പിന്തുണയ്ക്കുന്നു. ഏക സിവിൽ കോഡിനെതിരെ കോൺഗ്രസിന്റെ ശബ്ദമുയർന്നില്ല. പൗരത്വ ഭേദഗതി നിയമത്തിലൂടെ ലോകത്ത് നമ്മൾ ഒറ്റപ്പെട്ടു. ഇതിനെതിരായ പ്രക്ഷോഭങ്ങളിൽ നിന്ന് എന്തുകൊണ്ട് കോൺഗ്രസ് പിന്മാറിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പി​ണ​റാ​യി​യെ​ ​യെ​ച്ചൂ​രി
നി​യ​ന്ത്രി​ക്ക​ണം​:​ ​ഹ​സൻ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ത്തി​ൽ​ ​മ​തേ​ത​ര​ ​സ​ർ​ക്കാ​ർ​ ​രൂ​പീ​ക​രി​ക്കാ​നു​ള്ള​ ​ശ്ര​മ​ത്തെ​ ​തു​ര​ങ്കം​ ​വ​യ്ക്കു​ന്ന​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​നെ​ ​സീ​താ​റാം​ ​യെ​ച്ചൂ​രി​ ​നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന് ​കെ.​പി.​സി.​സി​ ​ആ​ക്ടിം​ഗ് ​പ്ര​സി​ഡ​ന്റ് ​എം​എം​ ​ഹ​സ​ൻ.​കേ​ന്ദ്ര​ത്തി​ൽ​ ​ഇ​ന്ത്യാ​സ​ഖ്യം​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​ര​രു​തെ​ന്ന് ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​നേ​താ​വാ​ണ് ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ ​അ​ദ്ദേ​ഹ​ത്തി​നെ​തി​രേ​യു​ള്ള​ ​അ​ര​ ​ഡ​സ​നോ​ളം​ ​ഗു​രു​ത​ര​മാ​യ​ ​കേ​സു​ക​ൾ​ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​കു​ന്ന​ ​ബി​ജെ​പി​ ​വീ​ണ്ടും​ ​അ​ധി​കാ​ര​ത്തി​ൽ​ ​വ​രു​ന്ന​തി​ലാ​ണ് ​താ​ൽ​പ​ര്യം.
ഇ​ന്ത്യാ​മു​ന്ന​ണി​യു​ടെ​ ​നി​ല​പാ​ടി​നോ​ട് ​ചേ​ർ​ന്നു​ ​നി​ൽ​ക്കു​ന്ന​ ​സി.​പി.​എ​മ്മി​ന്റെ​ ​പ്ര​ക​ട​ന​ ​പ​ത്രി​ക​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ബാ​ധ​ക​മ​ല്ല.​ ​കോ​ൺ​ഗ്ര​സി​നെ​യും​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​യെ​യും​ ​കു​റ്റ​പ്പെ​ടു​ത്താ​നാ​ണ് ​അ​ദ്ദേ​ഹം​ ​വാ​ ​തു​റ​ക്കു​ന്ന​ത്.​ ​പൗ​ര​ത്വ​നി​യ​മ​ ​ഭേ​ദ​ഗ​തി​ക്കെ​തി​രേ​ ​പോ​രാ​ടി​ 8​ ​കേ​സു​ക​ളു​ള്ള​ ​രാ​ഹു​ൽ​ ​ഗാ​ന്ധി​ ​വി​ഷ​യ​ത്തി​ൽ​ ​നി​ശ​ബ്ദ​ത​ ​പാ​ലി​ക്കു​ക​യാ​ണെ​ന്ന​ ​പ​ച്ച​ക്ക​ള്ളം​ ​മു​ഖ്യ​മ​ന്ത്രി​ ​ഓ​ടി​ന​ട​ന്നു​ ​പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും​ ​ഹ​സ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി.