election

തിരുവനന്തപുരം

 ശശീ തരൂർ (യു.ഡി.എഫ്)- മാരുതി സിയാസ് കാർ (7.68ലക്ഷം രൂപ), മാരുതി എക്സ് എൽ (15ലക്ഷം രൂപ)

 രാജീവ് ചന്ദ്രശേഖർ (എൻ.ഡി.എ)- റെഡ് ഇന്ത്യൻ സ്‌കൗട്ട് ബൈക്ക് (1994 മോഡൽ- 10,000രൂപ)

 പന്ന്യൻ രവീന്ദ്രൻ (എൽ.ഡി.എഫ്)- വാഹനമില്ല

കൊല്ലം

 എൻ.കെ. പ്രേമചന്ദ്രൻ (യു.ഡി.എഫ്)- മാരുതി സ്വിഫ്ട് ഡിസയർ (2009 മോഡൽ- ഏഴു ലക്ഷം രൂപ). ഭാര്യയുടെ പേരിൽ ഇന്നോവ (2012 മോഡൽ-14 ലക്ഷം രൂപ), സാൻട്രോ കാർ (2006 മോഡൽ-1.9 ലക്ഷം രൂപ)

 എം. മുകേഷ് (എൽ.ഡി.എഫ്)- ബി.എം.ഡബ്ല്യു എക്സ്-5 (ഒരു കോടി മൂന്നു ലക്ഷം രൂപ), മഹേന്ദ്ര എക്സ്.യു.വി - 11 ലക്ഷം രൂപ.

 കൃഷ്ണകുമാർ- ടോയോട്ട ഇന്നോവ (2006 മോഡൽ- 2.5 ലക്ഷം രൂപ), ഐടെൺ കാർ (2017 മോഡൽ-മൂന്ന് ലക്ഷം). ഭാര്യയുടെ പേരിൽ കിയ സോനെറ്റ് (2022 മോഡൽ- ഏഴ് ലക്ഷം രൂപ)

തൃശൂർ

 കെ. മുരളീധരൻ (യു.ഡി.എഫ്)- ടൊയോട്ട ഇന്നോവ ക്രിസ്റ്റ (22.29 ലക്ഷം രൂപ), ടൊയോട്ട ഇന്നോവ- 18.66 ലക്ഷം, മാരുതി എർട്ടിഗ- 10.34 ലക്ഷം.

 വി.എസ്. സുനിൽകുമാർ (എൽ.ഡി.എഫ്)- മാരുതി സ്വിഫ്റ്റ് കാർ (1.50 ലക്ഷം രൂപ), അംബാസഡർ കാർ (30,000 രൂപ).

 സുരേഷ് ഗോപി (എൻ.ഡി.എ)- ഭാരത് ബെൻസ് കാരവൻ (91.24 ലക്ഷം), ടൊയോട്ട വെൽഫെയർ (65 ലക്ഷം), ഓഡി (39.9 ലക്ഷം), ടാറ്റ സഫാരി (7.2 ലക്ഷം), ഐഷർ കാരവൻ (17.7 ലക്ഷം), മഹീന്ദ്ര എക്‌സ്.യു.വി ( 21.22 ലക്ഷം), മഹീന്ദ്ര പിക്ക് അപ്പ് (10.50 ലക്ഷം), ട്രാക്ടർ (75,000 രൂപ), ഐഷർ കാരവൻ (9.10 ലക്ഷം (ഭാര്യ രാധികയുടെ പേരിൽ).

ആലപ്പുഴ

 കെ.സി. വേണുഗോപാൽ (യു.ഡി.എഫ്)- ടൊയോറ്റ ഇന്നോവ (2010 മോഡൽ- 12,20 200 രൂപ), ടൊയോട്ട ഇത്തിയോസ് (2014 മോഡൽ- 5,88,140 രൂപ) ഹോണ്ട അമേസ് (8,85,000 രൂപ), ഫോർഡ് കാർ (2019 മോഡൽ- 9,32,000 രൂപ)

 എ.എം. ആരിഫിന് (എൽ.ഡി.എഫ്)- ജീപ്പ് ന്യൂ കോമ്പസ് (24 ലക്ഷം രൂപ), ഹോണ്ട ജാസ് കാർ (2016 മോഡൽ- 3,56, 405 രൂപ), ഹോണ്ട ആക്ടീവ സ്‌കൂട്ടർ (2013 മോഡൽ- 15,000 രൂപ).

 ശോഭ സുരേന്ദ്രൻ (എൻ.ഡി.എ)- ഇന്നോവ ക്രിസ്റ്റ (2021 മോഡൽ - 20 ലക്ഷം രൂപ), സ്വിഫ്ട് കാർ (2018 മോഡൽ - ആറ് ലക്ഷം രൂപ), ഹോണ്ട ആക്ടീവ (2020 മോഡൽ- 60,000).

കോട്ടയം

 തുഷാർ വെള്ളാപ്പള്ളി (എൻ.ഡി.എ)- ലാൻഡ് റോവർ (1.04 കോടി രൂപ), എക്സ്.യു.വി 700 (14.44 ലക്ഷം), എക്‌സ്.യു.വി 700 (14.84 ലക്ഷം), മാരുതി ബ്രസ (3.03 ലക്ഷം), ഫോർച്യൂണർ ലെജൻഡർ (42.94 ലക്ഷം), സോകോർപ്പിയോ (8.75 ലക്ഷം), ഭാര്യ ആശ തുഷാറിന്റെ പേരിൽ ആക്ടീവ സ്കൂട്ടർ (84,627 രൂപ).

 തോമസ് ചാഴികാടൻ (എൽ.ഡി.എഫ്)- വോക്സ് വാഗൺ പോളോ കാർ (ആറ് ലക്ഷം രൂപ), ഇന്നോവ (ആറ് ലക്ഷം രൂപ).

 ഫ്രാൻസിസ് ജോർജ് (യു.ഡി.എഫ്)- വാഹനങ്ങളില്ല. ഭാര്യയുടെ പേരിൽ 2017 മോഡൽ മാരുതി ബെലേനോ കാറും 2022 മോഡൽ മാരുതി സെലേരിയോയും.