
ഫറ്റോർഡ: രണ്ടാം പകുതിയിൽ പകരക്കാരനായിറങ്ങി 12 മിനിട്ടിനിടെ ഹാട്രിക്ക് നേടിത്തിളങ്ങിയ നോഹ സദൗയിയുടെ മികവിൽ
ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ ഗോവ 4-0ത്തിന് ഹൈദരാബാദിനെ കീഴടക്കി. കാർലോസ് മാർട്ടിനസ് ഗോവയ്ക്കായി ഒരുഗോൾ നേടി. 20 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഗോവയും ഐ.എസ്.എൽ ഷീൽഡ് പ്രതീക്ഷ നിലനിറുത്തി. രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഒഡിഷയ്ക്കും മോഹൻ ബഗാനും 39 പോയിന്റാണുള്ളത്. ബഗാൻ 19 മത്സരങ്ങളേ കളിച്ചിട്ടുള്ളൂ.