
അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അലി അബ്ബാസ് സഫർ രചനയും സംവിധാനവും നിർവഹിക്കുന്ന ബഡേ മിയാൻ ഛോട്ടേ മിയാൻ ഏപ്രിൽ 10ന് തിയേറ്ററിൽ. പൃഥ്വിരാജ് ആണ് പ്രതിനായകൻ. സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ, റോണിത്ത് റോയ് എന്നിവർ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വാഷു ഭഗ്നാനിയും പൂജ എന്റർടെയ്ൻമെന്റും, എ എ ഇസഡ് സിനിമാസുമായി സഹകരിച്ച് അവതരിപ്പിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നട ഭാഷകളിൽ റിലീസ് ചെയ്യും.
മാരിവില്ലിൻ
ഗോപുരങ്ങൾ
ഇന്ദ്രജിത്ത്, സർജാനോ ഖാലിദ്, ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന മാരിവില്ലിൻ ഗോപുരങ്ങൾ ഏപ്രിൽ 12ന് തിയേറ്രറിൽ. സായ് കുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആന്റണി, സലിം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.രചന പ്രമോദ് മോഹൻ,ഗാനങ്ങൾ വിനായക് ശശികുമാർ, സംഗീതം വിദ്യാസാഗർ.കോക്കേഴ്സ് മീഡിയ എന്റർടെയ്ൻമെന്റ് ബാനറിൽ ആണ് നിർമ്മാണം.