ss

ഫഹദ് ഫാസിൽ നായകനായി വിപിൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രശസ്ത തമിഴ് നടൻ എസ്. ജെ സൂര്യ .എസ്. ജെ സൂര്യയുടെ മലയാള അരങ്ങേറ്റമാണ്. തമിഴിൽ മികച്ച കഥാപാത്രങ്ങളിലൂടെ തിളങ്ങുന്ന എസ്. ജെ സൂര്യ മലയാളത്തിന് ഏറെ പരിചിതനാണ്. മാർക്ക് ആന്റണി, ജിഗർ താണ്ട ഡബിൾ എക്സ് എന്നിവയാണ് അടുത്തിടെ റിലീസ് ചെയ്ത ശ്രദ്ധേയ ചിത്രങ്ങൾ. കമൽഹാസന്റെ ഇന്ത്യൻ 2, ധനുഷ് സംവിധാനം ചെയ്യുന്ന രായൻ,ചിയാൻ 62 എന്നീ ചിത്രങ്ങളിലും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അജിത് നായകനായ വാലി എന്ന ചിത്രത്തിലൂടെയാണ് എസ് .ജെ സൂര്യ സംവിധായകനാവുന്നത്. വിജയ് യുടെ ഖുശി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ്. നിർമ്മാതാവ് ഗായകൻ എന്നീ നിലകളിലും പ്രശസ്തനാണ്.

ബാദുഷ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ എൻ.എം. ബാദുഷയും ഷിനോയ് മാത്യുവും ചേർന്നാണ് നിർമ്മാണം

ബേസിൽ ജോസഫും ദർശന രാജേന്ദ്രനും പ്രധാന വേഷത്തിൽ ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് വിപിൻദാസ് ശ്രദ്ധേയനാവുന്നത്. മുദ്ദുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. ജയ ജയ ജയ ജയ ഹേയ്ക്കു ശേഷം വിപിൻദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജും ബേസിൽ ജോസഫുമാണ് നായകന്മാർ. നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, പി.പി. കുഞ്ഞികൃഷ്ണൻ, മനോജ് കെ. യു, തമിഴ് നടൻ യോഗിബാബു തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മുഴുനീള കോമഡി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക‌്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇ ഫോർ എന്റർടെയ്‌ൻമെന്റ് ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമ്മാണം.