കോട്ടക്കൽ: വീട്ടിൽ സൂക്ഷിച്ച 40 കിലോയോളം കഞ്ചാവുമായി യുവാക്കളെ കോട്ടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിച്ചെന വാളക്കുളം ലക്കിടിപറമ്പിൽ വീട്ടിൽ സെയ്തലവി(40), കോഴിച്ചെന തിരുത്തി പെരുങ്ങോടൻ വീട്ടിൽ കബീർ(45), എടരിക്കോട് പാലച്ചിറമാട് കരിമ്പിൽ വീട്ടിൽ മുഹമ്മദാലി(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി സെയ്തലവി മുൻപ് കരുവാരക്കുണ്ട് സ്റ്റേഷനിൽ കഞ്ചാവുകേസിൽ ഉൾപ്പെട്ട് നാലു വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നിരവധി മോഷണക്കേസുകളിൽ പ്രതിയായിരുന്നു. ഇയാൾക്കെതിരെ പോക്‌സോ കേസുകളുമുണ്ട്.
കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വിത് എസ്. കാരാണ്മയിൽ, എസ്.ഐ കെ.കെ. ശ്രീനി, എസ്.സി.പി.ഒമാരായ വിശ്വനാഥൻ, ജിതേഷ്, ജിനേഷ് , സി.പി.ഒ ബിജു, എ.എസ്.ഐ പ്രദീപ്, ഡാൻസാഫ് ടീം അംഗങ്ങളായ ജസീർ, ദിനേശൻ, സലിം, സഹേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.