തൊണ്ടർനാട് : പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കുഞ്ഞോത്ത് പന്നിയോടൻ വീട്ടിൽ ഷഫീഖ് (27) നെയാണ് തൊണ്ടർനാട് പൊലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ എസ്.എസ് ബൈജുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാൾ 2020 മുതൽ പല തവണകളായി കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയതായും കുട്ടിയുടെ സ്വർണാഭരണങ്ങളും പണവും കൈക്കലാക്കിയതായും പരാതിയിൽ പറയുന്നു. കഞ്ചാവ് കേസിലും പ്രതിയായിട്ടുണ്ട്. അസി .സബ് ഇൻസ്‌പെക്ടർ നൗഷാദ്, സിവിൽ പൊലീസ് ഓഫീസർ ഷിന്റോ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.