തിരുവനന്തപുരം: കഴക്കൂട്ടം പെരുമൺ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ മീന രോഹിണി മഹോത്സവത്തിന് 8ന് തുടക്കമാകും. അന്ന് രാവിലെ 8ന് അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഭദ്രദീപം തെളിക്കും.ക്ഷേത്രതന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും.8ന് രാവിലെ 7ന് മഹാഗണപതിഹോമം,​മൃത്യുഞ്ജയ ഹോമം,​9ന് കമ്പടവുകളി,നാടൻ തിരുവാതിരക്കളി,​വൈകിട്ട് 6.30ന് അലങ്കാര ദീപാരാധന,​7ന് ഗ്രാമോത്സവം,​നാദസ്വര വിദ്വാൻ കഴക്കൂട്ടം ശശിധരൻ നായർക്ക് ആദരം,​9ന് രാവിലെ 8ന് കളമെഴുത്തും പാട്ടും,​ഉച്ചയ്ക്ക് 12ന് കഞ്ഞി സദ്യ,രാത്രി 8ന് നാടകം,​10ന് രാവിലെ 7ന് ഭാഗവത പാരായണം ആരംഭം,​രാത്രി 7ന് നൃത്തരാവ്,​11ന് ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,​രാത്രി 7ന് കഥകളി,​12ന് രാവിലെ 8.45ന് പാൽപ്പായസ പൊങ്കാല,​9ന് ഗജപൂജയും ആനയൂട്ടും,​11ന് കളഭാഭിഷേകം നവകം,​12ന് സമൂഹസദ്യ.വൈകിട്ട് 4ന് പെരുമൺ പൂരം,രാത്രി 6.30ന് നാദസ്വരക്കച്ചേരി,7 30ന് ആനപ്പുറത്തെഴുന്നള്ളത്ത്, താലപ്പൊലി,രാത്രി 10ന് ഗാനമേള.