
ന്യൂഡൽഹി: കുട്ടിക്കടത്ത് സംഘങ്ങളെ ലക്ഷ്യമിട്ട് സിബിഐ നടത്തിയ റെയ്ഡിൽ മൂന്ന് നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആറ് ഡൽഹി സ്വദേശികളും ഹരിയാന സ്വദേശിയായ ഒരാളുമാണ് പിടിയിലായത്.
നവജാത ശിശുക്കളെ വാങ്ങി മറിച്ച് വിൽക്കാനുള്ള ശ്രമമാണ് നടന്നതെന്നാണ് പ്രാഥമിക വിവരം. നാല് മുതല്‍ ആറ് ലക്ഷം രൂപ വരെയാണ് ഒരു കുഞ്ഞിന് വാങ്ങുന്നത്.