തിരുവനന്തപുരം: പൗരന്മാരുടെ ആരോഗ്യ അവകാശങ്ങളുടെ സംരക്ഷണത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. പൗരന്റെ അവകാശമാണ് ആരോഗ്യമെന്നും യാതൊരു വിവേചനവും കൂടാതെ സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ പരിചരണം ലഭിക്കുന്നതിനും സ്വന്തം ആരോഗ്യ സംബന്ധമായ വിവരങ്ങളുടെ സ്വകാര്യത കാത്തു സൂക്ഷിക്കപ്പെടുന്നതിനും പൗരന് അവകാശമുണ്ടെന്നും മന്ത്രി ലോകാരോഗ്യ ദിന സന്ദേശത്തിൽ പറഞ്ഞു. എല്ലാ വർഷവും ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്. 'എന്റെ ആരോഗ്യം, എന്റെ അവകാശം" എന്നതാണ് ഈ വർഷത്തെ ലോകാരോഗ്യ ദിന സന്ദേശം.