കണ്ണൂർ: ശ്രീ ഭക്തിസംവർദ്ധിനി യോഗം സെക്രട്ടറി പള്ളിക്കുന്ന് ഭവിദ്യയിൽ കെ.പി. പവിത്രൻ(76) നിര്യാതനായി. ഇന്ന് രാവിലെ ഒമ്പതുമുതൽ എസ്.എൻ.വിദ്യാമന്ദിറിലും തുടർന്ന് വസതിയിലും പൊതുദർശനം. സംസ്‌കാരം 10. 30ന് പയ്യാമ്പലത്ത്.
കെ.എസ്.ഇ.ബിയിൽ അസി. എൻജിനീയറായി വിരമിച്ച പവിത്രൻ ശ്രീനാരായണ ഗുരുദേവന്റെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രയത്നിച്ചു. 1977 ശ്രീ ഭക്തിസംവർദ്ധിനി യോഗത്തിന്റെ ഡയറക്ടറായി. പിന്നീട് സെക്രട്ടറിയായും പ്രവർത്തിച്ചു. എസ്.എൻ വിദ്യാമന്ദിർ ഹയർസെക്കൻഡറി സ്‌കൂൾ, യോഗം വകയായുള്ള ഐ.ടി.സി, ശ്രീനാരായണ ഗുരു കോളേജ് ഒഫ് എൻജിനീയറിംഗ് തുടങ്ങിയവ പവിത്രന്റെ പ്രയത്നത്തിലൂടെയാണ് ഉന്നതിയിൽ എത്തിയത്. കുമാരനാശാൻ വായനശാലയുടെയും റിസർച്ച് സെന്ററിന്റെയും സാരഥിയായിരുന്നു. കണ്ണൂർ തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിന്റെ ഉന്നമനത്തിനായി നിരവധി പ്രവർത്തനങ്ങൾ നടത്തി. പരേതരായ പി.സി . വാസവൻ-ഒ.കെ.യശോദ ദമ്പതികളുടെ മകനാണ്. ഭാര്യ പി.പി.സുഷമ. മക്കൾ: കെ.പി ബിജോയ് (എറണാകുളം), കെ.പി.സുജോയ് (ബിസിനസ്, എറണാകുളം), കെ.പി.വിദ്യ. മരുമക്കൾ: ലിജ ബിജോയ്, വർഷ സുജോയ്, സൂരജ് കൃഷ്ണരാജ്.