തിരുവനന്തപുരം: മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിൽ മന്ത്രി വീണാ ജോർജ്ജിന്റെ കോലം കത്തിച്ചു.അതിജീവിതയ്ക്ക് ഒപ്പം നിന്നതിന്റെ പേരിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് സ്റ്റാഫ് അനിതയെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും ജോലിയിൽ തിരികെ പ്രവേശിപ്പിക്കാത്തതിലായിരുന്നു പ്രതിഷേധം.ജില്ലാ പ്രസിഡന്റ് ഗായത്രിയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് ലക്ഷ്മി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.ഓമന,സുപ്രിയ,പ്രതിഭ,ദീപ,ബിന്ദു,ലത,​അനിത അലക്സ്,മെർലിൻ,ആശ,ഒ.ബീന,ബിന്ദു എന്നിവർ പങ്കെടുത്തു.