
ദുബായ്: ഷാർജയിലെ അൽ നഹ്ദയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് മരണം. 44 പേർക്ക് പരിക്കേറ്റു. ഇതിൽ 17 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരിൽ ഒരാൾ ഫിലിപ്പീൻസ് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. പ്രാദേശിക സമയം, വ്യാഴാഴ്ച രാത്രി 10.50നാണ് 39 നില കെട്ടിടത്തിന്റെ മുകൾ ഭാഗത്ത് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കെട്ടിടത്തിലെ താമസക്കാരെ രക്ഷാപ്രവർത്തകർ ഉടൻ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ള 156 പേരാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇവരെ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ ഹോട്ടലുകളടക്കം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.