തിരുവനന്തപുരം: കൈതമുക്ക് ശ്രീ മുത്തുമാരി അമ്മൻ ക്ഷേത്രത്തിലെ അമ്മൻകൊട മഹോത്സവം 8മുതൽ 10വരെ നടക്കും.നാളെ വൈകിട്ട് 6.45ന് എഴുന്നള്ളത്ത്,9ന് വൈകിട്ട് 6.45ന് ദീപാരാധന,രാത്രി 1.30ന് ദിക്കുബലി,10ന് വൈകിട്ട് 3.30ന് ഉച്ചകൊട,ഗുരുസി എന്നിവയോടെ ഉത്സവം സമാപിക്കും.ഉത്സവ ദിവസങ്ങളിൽ ഉച്ചയ്ക്ക് അന്നദാനവും,വിൽപാട്ട്,നെയ്യാണ്ടിമേളം എന്നിവ നടക്കുമെന്ന് തമിഴ് വിശ്വകർമ്മ സമുദായ സംഘ ഭാരവാഹികൾ അറിയിച്ചു.