 
കോതമംഗലം: കോതമംഗലം സ്വദേശിയായ കോളേജ് വിദ്യാർത്ഥിയെ കൊണ്ടോട്ടിയിലെ ഫ്ളാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി.കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജിലെ മൂന്നാം വർഷ ബികോം കംപ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥിയാണ്.
കോതമംഗലം കുത്തുകുഴി കുന്നത്തുകുടിയിൽ വസുദേവ് റെജിയാണ്(20) മരിച്ചത്.
കൊണ്ടോട്ടി മേലങ്ങാടിയിലെ ഫ്‌ളാറ്റിൽ ഇക്ബാൽ എന്ന സുഹൃത്തിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൊണ്ടോട്ടിയിലെ മറ്റൊരു കോളേജിലെ വിദ്യാർത്ഥിയാണ് ഇക്ബാൽ. വെള്ളിയാഴ്ച ഇക്ബാൽ എത്തിയിരുന്നില്ല. ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിൽ എത്തിയപ്പോഴാണ് വാസുദേവിനെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കൊണ്ടോട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. അസ്വാഭാവിക മരണത്തിന് കേസെടുത്തു.