
ടെൽ അവീവ്: ഒക്ടോബർ 7ന് രാജ്യത്ത് നിന്ന് ഹമാസ് തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് ഇസ്രയേൽ. ഇലാദ് കാറ്റ്സിർ (47) എന്ന കർഷകന്റെ മൃതദേഹമാണ് ഗാസയിലെ ഖാൻ യൂനിസിൽ നിന്ന് കണ്ടെത്തിയത്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ ബന്ദികളുടെ എണ്ണം 12 ആയി. 253 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. നൂറോളം ബന്ദികൾ ഇനിയും ജീവനോടെ ഗാസയിലുണ്ടെന്നാണ് കരുതുന്നത്. മറ്റുള്ളവരെ നേരത്തെ താത്കാലിക വെടിനിറുത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിച്ചിരുന്നു. അതേ സമയം, ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 33,000 കടന്നു.